
കണ്ണൂർ: സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ മൊബൈൽ ഫോണുകളും, കത്തികളും, പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്തിലായിരുന്നു പരിശോധന.രണ്ടു മൊബൈല്‍ ഫോണുകള്‍, മൂന്നു പവർ ബാങ്കുകൾ, അഞ്ചു ചാർജറുകൾ, ബാറ്ററികൾ , ഇയര്‍ഫോണുകള്‍ എന്നിവ കണ്ടെടുത്തു. ഫോണുകളിൽ സിം കാർഡുകൾ ഉണ്ടായിരുന്നില്ല.
Read Also: ആള്‍മാറാട്ടം നടത്തി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം
പത്താം ബ്ലോക്കിലും രണ്ടാം ബ്ലോക്കിലും മണ്ണിനടിയിഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകളും മറ്റ് സാധനങ്ങളും. സംസ്ഥാന വ്യാപകമായി ജയിലുകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായിരുന്നു കണ്ണൂരിലെ പരിശോധന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുന്‍പും മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്
Post Your Comments