UAELatest NewsNewsInternationalGulf

ഓട്ടിസം ബാധിച്ചവരെ സഹായിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്

ദുബായ്: ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്. ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്താനും ചികിത്സയ്ക്കും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ നിർദ്ദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.

Read Also: ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ

ഓട്ടിസം ബാധിച്ച ആളുകൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ജീവിതത്തിന്റെ മറ്റ് മേഖലകൾ എന്നിവയിൽ തുല്യ അവസരങ്ങൾ ഉറപ്പുവരുത്താനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തിന് ഭാഗമായി കൂടിയാണ് നടപടി. ദുബായ് കിരീടാവകാശി ശൈഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘മൈ കമ്യൂണിറ്റി, എ സിറ്റി ഫോർ എവരിവൺ’ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാുന്ന ഡിസെബിലിറ്റി സ്ട്രാറ്റജിയുമായി ചേർന്നാണ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

നിശ്ചയദാർഡ്യമുള്ള ആളുകൾക്ക് ദുബായിയെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന നഗരമാക്കി മാറ്റാനും അവരുടെ അവകാശങ്ങൾ സുരക്ഷിതമാക്കാനും അവർക്ക് ഉയർന്ന ജീവിത നിലവാരം നൽകാനും പദ്ധതി ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 160 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ഉണ്ട്.

Read Also: യു കെയിൽ 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button