Latest NewsNewsInternationalUK

ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ

ലണ്ടൻ: രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഗ്യാസ് ക്ഷാമം മൂലം ഫാക്ടറികൾ അടയ്ക്കുന്നതും യൂസ്ഡ് കാറിന്റെ വില ഉയരുന്നതുമായ വാർത്തകളും ബ്രിട്ടണിൽ നിന്നും പുറത്തു വരുന്നുണ്ട്.

Read Also: തന്റെ സ്ഥിരം വിമർശകരായിരുന്ന ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ ചാനല്‍ സ്വന്തമാക്കി അദാനി: ഇടത് ചാനൽ ഇനി വലത്തോട്ട് തിരിയും?

ആവശ്യക്കാർ വർധിച്ചതും മെയിന്റനൻസ് പ്രശ്നങ്ങൾ ഉണ്ടായതും സൗരോർജ്ജം, കാറ്റ് എന്നിവയുടെ ഉൽപാദനം കുറഞ്ഞതുമാണ് ബ്രിട്ടനിൽ ഗ്യാസ് ക്ഷാമം രൂക്ഷമാകാൻ കാരണം. ഇത് യുകെയിലെ കാർബന്ധയോക്സൈഡിന്റെ വാണിജ്യ ഉൽപാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കിയെന്നാണ് റിപ്പോർട്ടുകൾ.

വരും ദിവസങ്ങളിൽ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയാണ് ഉണ്ടാക്കാനിടയുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഉയരുന്ന വിലക്കയറ്റവും ഭക്ഷ്യ പ്രതിസന്ധിയും പരിഹരിക്കുവാൻ വ്യവസായ പ്രമുഖരുമായി കഴിഞ്ഞ ദിവസം സർക്കാർ ചർച്ച നടത്തിയെന്നാണ് വിവരം. ക്രിസ്മസ് ഷോപ്പിംഗ് അടക്കം പ്രതിസന്ധിയിലാകുന്ന അവസ്ഥയിലാണ് നിലവിൽ ബ്രിട്ടൺ.

Read Also: കോവിഡ്: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ

shortlink

Related Articles

Post Your Comments

Related Articles


Back to top button