ദുബായ്: അഫ്ഗാനിസ്താന് സഹായഹസ്തവുമായി യുഎഇ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റാണ് അഫ്ഗാനിലേക്ക് സഹായം അയച്ചത്. 13 ടൺ ഭക്ഷ്യ വസ്തുക്കളാണ് വിമാനത്തിൽ അഫ്ഗാനിലേക്ക് അയച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും അഫ്ഗാനിലേക്ക് സഹായാവുമായി പോകുന്ന എട്ടാമത്തെ വിമാനമാണിത്.
Read Also: ദുബായ് എക്‌സ്‌പോ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള സന്ദർശനത്തിൽ വൻ വർധനവുണ്ടാകുമെന്ന് യുഎഇ അംബാസിഡർ
അഫ്ഗാൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഭക്ഷ്യവസ്തുക്കൾ കയറ്റി അയച്ചതെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉപദേഷ്ടാവും മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തൂം ചാരിറ്റി സ്ഥാപനത്തിന്റെ ട്രസ്റ്റിയുമായ ഇബ്രാഹിം ബുമൽഹ അറിയിച്ചു.
വിമാനത്തിൽ ഏഴ് ടൺ ജീവൻ രക്ഷാ മരുന്നുകളും ശിശുക്കൾക്ക് വേണ്ടി ആറു ടൺ പാലും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാനും അവശ്യമരുന്നുകൾ ലഭ്യമാക്കാനുമാണ് യുഎഇയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു സഹായം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments