ഷാർജ: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ. ഷാർജയിലെ വീടുകളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർ 50 പേരിൽ കവിയരുതെന്നാണ് നിർദ്ദേശം. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
വ്യക്തികൾ നാലു മീറ്റർ സാമൂഹിക അകലം പാലിക്കണം. പുതുക്കിയ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസുള്ളവർക്കും മാത്രമെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമുള്ളു. 200 പേരെ ഉൾക്കൊള്ളിച്ച് വെഡ്ഡിംഗ് ടെന്റുകളും സംഘടിപ്പിക്കാം. ഇത്തരത്തിൽ വെഡ്ഡിംഗ് ടെന്റുകൾ സംഘടിപ്പിക്കുമ്പോൾ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല സംഘാടകർക്കാണ്.
Post Your Comments