ലക്‌നൗ: സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടാനൊരുങ്ങി യുപി സര്‍ക്കാര്‍.നിലവില്‍ 65 വയസായിരുന്നു വിരമിക്കല്‍ പ്രായം. എന്നാല്‍ 70 വയസാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം നീട്ടാനുള്ള നിര്‍ദ്ദേശം വരാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ അംഗീകാരം നേടുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. കൊറോണ വ്യാപന കാലഘട്ടത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ സേവന പരിചയമുള്ള ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ആശുപത്രിക്കളില്‍ നിന്ന് വിരമിച്ച ശേഷം മിക്ക ഡോക്ടര്‍മാരും സ്വകാര്യ ക്ലിനിക്കുകള്‍ തുറക്കുന്നത് പതിവാണ്. എന്നാല്‍ സംസ്ഥാനത്തിനും പൊതുജനങ്ങള്‍ക്കും വേണ്ടി ഡോക്ടര്‍മാരുടെ സേവനം തുടണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. 2018 ല്‍ ഒരു ഡോക്ടര്‍ ഏകദേശം 19,962 രോഗികള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ സേവനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments