AlappuzhaCOVID 19KeralaNattuvarthaLatest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഇറക്കി ബിജെപി: പ്രകാശം ചെയ്ത് സുരേഷ് ഗോപി

ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട് ആണ് സ്റ്റാമ്പ് പുറത്തിറക്കിയത്. അഞ്ച് രൂപയുടെ സ്‌റ്റാമ്പ് പ്രകാശനം ചെയ്തത് സുരേഷ് ഗോപി ആണ്. ആലപ്പുഴയിൽ BJP ഭരിക്കുന്ന കോടംതുരുത്ത് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ, ജില്ലാ പ്രസിഡന്റ് M V ഗോപകുമാറും എസ് സുരേഷും പങ്കെടുത്തു.

Also Read:ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി

അതേസമയം, നരേന്ദ്ര മോദിയുടെ 71ാം പിറന്നാൾ അനുബന്ധിച്ച് വിപുലമായ പരിപാടികൾ ആണ് ബിജെപി നടത്തിയത്. ഒരു ദിവസം രണ്ടുകേ‍ാടി ആളുകള്‍ക്കു ആണ് വാക്സീന്‍ നൽകിയത്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്തു. ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയച്ചു.

രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, റേഷൻ കാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനം അവിസ്മരണീയമാക്കുകയായിരുന്നു ബിജെപി. ’സേവ ഔർ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബർ 17) തുടക്കമായി.. ഒക്ടോബർ 7 വരെയാകും വിവിധ പരിപാടികൾ സംഘടിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button