അബുദാബി : യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് വരുന്നവർക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി അബുദാബി. പ്രവേശന നിബന്ധനകളിൽ 2021 സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതൽ മാറ്റം വരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Read Also : നവരാത്രിവ്രതം: അനുഷ്ഠാനവും പ്രാധാന്യവും
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് സെപ്റ്റംബർ 19 മുതൽ COVID-19 പരിശോധന ആവശ്യമില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 PCR/ ലേസർ DPI ടെസ്റ്റുകൾ ഒഴിവാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബിയിലെത്തുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും, സന്ദർശകരും എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
The Abu Dhabi Emergency, Crisis and Disasters Committee has updated the procedure to enter Abu Dhabi emirate from within the UAE, and has approved the cancellation of Covid-19 testing requirements to enter, effective Sunday, 19 September 2021. pic.twitter.com/KBtf3tYPmt
— مكتب أبوظبي الإعلامي (@admediaoffice) September 18, 2021
Post Your Comments