ദുബായ്: മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു നേതാക്കളുടെ പ്രതികരണം.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അൾജീരിയൻ പ്രസിഡന്റ് അബ്ദൽമാജിദ് തെബൂണിന് അനുശോചന സന്ദേശം അറിയിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവാണ് അബ്ദലാസിസ് ബോട്ടഫ്ലിക. നീണ്ട 20 വർഷമാണ് അദ്ദേഹം അൾജീരിയ ഭരിച്ചത്. തെരുവ് പ്രതിഷേധങ്ങളെ തുടർന്നാണ് ഒടുവിൽ അദ്ദേഹം രാജിവെച്ചത്. 1999 ലാണ് സൈന്യത്തിന്റെ പിൻബലത്തോടെ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്. 2019 ലാണ് അദ്ദേഹം ഭരണത്തിൽ നിന്നും പടിയിറങ്ങുന്നത്.
Post Your Comments