തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയര്പേഴ്സണ് സ്ഥാനം ശോഭന ജോർജ് രാജിവച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ് അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്. നിലവിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശോഭന ജോര്‍ജ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
Also Read: രാജ്യതലസ്ഥാനത്ത് ലോകനിലവാരത്തോടെയുള്ള റെയില്‍വേ സ്റ്റേഷൻ: എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആര്‍സിടിസി
1991 മുതല്‍ തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്കു കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. ഹാട്രിക് വിജയത്തിനുശേഷം 2006 ല്‍ തിരുവനന്തപുരത്തേക്ക് മാറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ‘മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി, പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാം’- ശോഭന ജോർജ് പറഞ്ഞു.
ശമ്പളം വാങ്ങാതെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതെന്നും ശോഭനാ ജോര്‍ജ്ജ് അറിയിച്ചു. 2016 ല്‍ ചെങ്ങന്നൂരില്‍ വിമത സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതുമുന്നണിയിലെ അഡ്വ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിജയത്തിന് വഴിയൊരുക്കിയതിലൂടെയാണ് സി.പി.എമ്മിലേക്കുള്ള പ്രവേശനത്തിനിടയാക്കിയത്.
Post Your Comments