UAELatest NewsNewsInternationalGulf

കുർദിസ്താൻ മേഖലാ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി

അബുദാബി: കുർദിസ്താൻ മേഖലാ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം കുർദിസ്താൻ മേഖലാ പ്രസിഡന്റ് നേച്ചിവരൺ ബർസാനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: അർണബ് ഗോസ്വാമിയെ കുടുക്കണമെന്ന് ആവശ്യപ്പെട്ടു: മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ വെളിപ്പെടുത്തലുമായി സച്ചിൻ വാസ്

യുഎഇയും ഇറാഖും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ബന്ധത്തെ കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. വിവിധ, സാമ്പത്തിക, നിക്ഷേപ വികസന മേഖലകളെ കുറിച്ചും ഇരുവരും സംസാരിച്ചു.

മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളെ കുറിച്ചും ജനങ്ങൾക്ക് സമാധാനവും സ്ഥിരതയും സമൃദ്ധിയും കൈവരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്.

Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 500 ൽ താഴെ പുതിയ കേസുകൾ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button