KeralaLatest NewsNews

‘പാലായിലെ വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി’: വിഎന്‍ വാസവനെതിരെ സമസ്ത ലേഖനം

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പ്രശ്‌നമാക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത മുഖപത്രം. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ‘വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍’ എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

പാലായിലെ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ കുറ്റപ്പെടുത്തി. ഇത് പിണറായി സര്‍ക്കാറിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.മന്ത്രിയുടെ നടപടി സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

Also Read:അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള മിന്നല്‍ പരിശോധനയിൽ കുവൈറ്റിൽ പിടിയിലായത് 400 ലേറെ വിദേശികള്‍

കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തി പാലാ ബിഷപ്പിനെ നേരില്‍ കണ്ട ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയിലും ഫേസ്ബുക്ക് കുറിപ്പിലും ബിഷപ്പിനെ പുകഴ്ത്തുന്ന നിലപാടാണ് വിഎന്‍ വാസവന്‍ സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button