Latest NewsIndiaNews

ക്ഷേത്രത്തിനുള്ളിൽ പൂജാരി മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പൊലീസ്

ഡെറാഡൂൺ : ക്ഷേത്രത്തിനുള്ളിൽ പൂജാരിയുടെ പഴകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ഹരിദ്വാറിലെ നാസീപൂരിൽ ക്ഷേത്രത്തിനുള്ളിലാണ് 60കാരനായ പർമീന്ദ്ര സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുള്ളതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒന്നര വർഷമായി പർമീന്ദ്ര സിംഗ് നാസീപൂരിലെ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്ത വരുകയായിരുന്നു. കഴിഞ്ഞ ദിവസം ഭക്തർ ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also  :  നാർക്കോട്ടിക് ജിഹാദ്: പ്രശ്നങ്ങൾ അവസാനിച്ചെന്നു പറയാൻ മന്ത്രി വാസവൻ ആരാണ്? ആത്മസംയമനം ദൗർബല്യമായി കാണരുതെന്ന് കെഎസ് ഹംസ

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button