തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധനകാര്യ വകുപ്പിലെ വിവിധ സെക്ഷനുകളോ ഭരണവകുപ്പുകളോ വകുപ്പ് തലവൻമാരോ ഓഫീസ്, സ്ഥാപന മേധാവികളോ സ്വന്തം നിലയിൽ ഉത്തരവിറക്കരുതെന്ന് ധനകാര്യ വകുപ്പ്. ഇതുസംബന്ധിച്ച് ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.
ഉത്തരവിറക്കുകയോ തീരുമാനം എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് ധനകാര്യ (പെൻഷൻ എ) വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യത്തിൽ പ്രൊപ്പോസൽ അനുബന്ധ രേഖകൾ സഹിതം ഭരണവകുപ്പ് മുഖേന മാത്രമേ ലഭ്യമാക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Post Your Comments