Latest NewsKeralaNews

വാസവന്‍റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാള്‍ മോശം: പള്ളി ഇമാം

പ്രശ്നങ്ങളില്‍ സമവായം രൂപം കൊണ്ട് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമുണ്ടായതെന്നും മന്ത്രിയുടേത് അനുചിതമായ പരാമര്‍ശമാണെന്നും ഇമാം പറഞ്ഞു.

കോട്ടയം: മന്ത്രി വി.എന്‍. വാസവനെതിരെ ക്ഷ വിമര്‍ശനവുമായി കോട്ടയം താലൂക്ക് മുസ് ലിം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി. പാലാ ബിഷപ്പിനെ പുകഴ്ത്തിയുള്ള വി.എന്‍. വാസവന്‍റെ പ്രതികരണത്തിനെതിരെയാണ് താഴത്തങ്ങാടി പള്ളി ഇമാം രംഗത്ത് എത്തിയത്. വാസവന്‍റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാള്‍ മോശമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

‘സംയമനം കാണിക്കുന്നവരെ മന്ത്രി ഭീകരവാദികളാക്കുകയാണ്. സാമുദായിക ധ്രുവീകരണത്തില്‍ നിന്നും ലാഭം കൊയ്യാനുള്ള നീക്കമാണ് മന്ത്രിയുടേതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. പാലാ ബിഷപ്പ് പണ്ഡിതനാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ബിഷപ്പിന്‍റെ വിവാദ പരാമര്‍ശങ്ങളില്‍ മന്ത്രി പ്രസ്താവന നടത്തേണ്ടിയിരുന്നു. എതിര്‍ക്കുന്നവര്‍ ഭീകരവാദികളെന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല’-പള്ളി ഇമാം വ്യക്തമാക്കി.

Read Also: പുതിയ നേതൃത്വം ഉണ്ടാകണം: കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്ന് ശശി തരൂര്‍

പ്രശ്നങ്ങളില്‍ സമവായം രൂപം കൊണ്ട് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമുണ്ടായതെന്നും മന്ത്രിയുടേത് അനുചിതമായ പരാമര്‍ശമാണെന്നും ഇമാം പറഞ്ഞു. പ്രശ്നങ്ങള്‍ വഷളാക്കുന്ന സാഹചര്യമാണെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരിയും താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീന്‍ മന്നാനി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button