ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന വാക്‌സിനേഷനിൽ ഒന്നാമതെത്തി കർണാടക. 26.92 ലക്ഷം ഡോസ് വാക്‌സിൻ നൽകിക്കൊണ്ടാണ് കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ച പ്രധാനമന്ത്രിയ്‌ക്ക് മന്ത്രി നന്ദി അറിയിച്ചു. അതോടൊപ്പം വാക്‌സിനേഷനിൽ പങ്കാളിയായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ പ്രധാന മുൻനിര ജില്ലകളായ ബ്രഹത് ബെംഗളൂരു മഹാനഗര പാലിക് (ബിബിഎംപി) യിൽ 3.98 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്. മറ്റ് ജില്ലകളായ ബെലഗവിയിൽ 2.39 ലക്ഷം, ദക്ഷിണ കന്നഡ,ബല്ലരി എന്നിവടങ്ങളിൽ 1.33 ലക്ഷം, തുംകുരുവിൽ 1.24 ലക്ഷം, മാണ്ഡ്യയിൽ 1.15 ലക്ഷം എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ നൽകിയത്. ബെംഗളൂരു അർബൻ, ശിവമോഗ, ധാർവാഡ്, രാമനഗര, ഹസ്സന, ദാവനഗെരെ, ചിക്കമംഗളുരു, ഹവേരി എന്നി ജില്ലകളിൽ കഴിഞ്ഞ ദിവസത്തോടെ 100 ശതമാനം വാക്‌സിനേഷൻ പൂർത്തിയായി. ഇതുവരെ സംസ്ഥാനത്ത് മൊത്തം 87 ലക്ഷം ഡോസുകളാണ് നൽകിയത്.
Post Your Comments