ലണ്ടൻ: ലോക്ക്ഡൌൺ കാലത്ത് ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിൽ സെക്സിൽ ഏർപ്പെടുന്നത് കുറയുകയും, പകരം ഇരുപങ്കാളികളും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് വർധിക്കുകയും ചെയ്തുവെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ,
കൊവിഡ് വരാതിരിക്കാനുള്ള മികച്ച വഴിയാണ് ‘സ്വയംഭോഗം’ എന്ന് റിപ്പോർട്ടുകൾ. കൊവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്. ഇതിനായി സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാർഗമാണ് സ്വയംഭോഗം എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ ഗുണകരമാകുമെന്നും അവർ പറയുന്നു. സ്വയംഭോഗത്തിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളാണ് പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. രതിമൂർച്ഛ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ശരീരത്തിൽ കൂടുതൽ ഉണ്ടാവുന്നതിന് ഇടയാക്കും. ഇതോടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വളരെയേറെ കുറയും. ഇതോടെ ശരീരത്തിന് പുത്തൻ ഉന്മേഷം ഉണ്ടാകും. പുത്തൻ ഉണർവ് ലഭിക്കും.
രതിമൂർച്ഛ ലഭിക്കുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ ഉയർത്താനും നന്നായി ഉറങ്ങാനും സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. ഇതെല്ലാം പ്രതിരോധശേഷി നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമാണ്. പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുളള ശരിയായ അന്തരീക്ഷം ഉണ്ടാക്കാൻ സ്വയംഭോഗം ശരീരത്തെ പര്യാപ്തമാക്കും എന്നാണ് ഹോർമോൺ തെറാപ്പി സ്പെഷ്യലിസ്റ്റായ ഡോ. ജെന്നിഫർ ലാൻഡ പറയുന്നത്. നിരവധി യുവതീ യുവാക്കളെ നിരീക്ഷിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സ്വയംഭോഗത്തിലേർപ്പെടുമ്പോൾ ഇവരുടെ രക്തത്തിൽ പ്രതിരോധ ശേഷി കൂട്ടാൻ കഴിയുന്ന ഹോർമോണുകളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവരിൽ ഭൂരിപക്ഷത്തിനും കൊവിഡ് ബാധിച്ചിട്ടുമില്ല. നേരത്തേ നടത്തിയ ചില പഠനങ്ങളിലും സ്വയംഭോഗം മനുഷ്യശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. സ്വയംഭോഗം പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിനെയും സ്ത്രീകളിലെ അണുബാധയെയും അകറ്റുമെന്നും ഗവേഷകർ പറയുന്നു.
Post Your Comments