ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ 8,9,11 ക്ലാസ്സുകാരെ ഒഴിവാക്കി സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് കോവിഡ് അവലോകന യോഗത്തില്‍ സർക്കാർ തീരുമാനമെടുത്തത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും നിർദ്ദേശം നൽകിയാതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സന്ദീപ് പരിഹാസവുമായി രംഗത്ത് വന്നത്.
ഇപ്പോഴാണ് മനസിലായത്. 8,9,11 ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നതെന്നും ആ ഭീകരന്മാരുടെ ക്ലാസ്സ് തുറക്കാത്തത് നന്നായെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം, സ്‌കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇപ്പോഴാണ് മനസിലായത്. 8,9,11 ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നത്. ആ ഭീകരന്മാരുടെ ക്ലാസ്സ് തുറക്കാത്തത് നന്നായി.
……..
സ്‌കൂൾ തുറക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു.
Post Your Comments