Latest NewsNewsInternationalUK

യുകെയിൽ ആംബർ പട്ടികയും പിസിആർ ടെസ്റ്റുകളും പിൻവലിച്ചു

ലണ്ടൻ: ആംബർ പട്ടികയും, പിസിആർ ടെസ്റ്റുകളും പിൻവലിച്ച് യുകെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് യാത്രക്ക് മുൻപുള്ള പിസിആർ പരിശോധനയും യുകെയിൽ തിരിച്ചെത്തി രണ്ടാം ദിവസമുള്ള പിസിആർ ടെസ്റ്റും ഒഴിവാക്കി. പുതിയ മാറ്റങ്ങൾ പുതുവർഷം വരെ നിലവിലുണ്ടാകുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.

Read Also: പെണ്‍വാണിഭ സംഘത്തെ പിടികൂടി: നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികള്‍, 22 വയസുകാരിയെ കസ്റ്റഡിയിലെടുത്തു

നിലവിലെ ആംബർ, ഗ്രീൻ പട്ടികകൾ കോവിഡ് സുരക്ഷിത രാജ്യങ്ങളായി മാറും. ആംബർ ലിസ്റ്റിലായിരുന്ന ഇന്ത്യ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. റെഡ് ലിസ്റ്റിലുള്ള 62 രാജ്യങ്ങളുടെ പട്ടികയിൽ നിന്നും എട്ട് രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാകിസ്താൻ, മാലിദ്വീപ്, തുർക്കി, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, കെനിയ, ഒമാൻ എന്നിവയാണ് റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

അതേസമയം രണ്ടു വാക്‌സിൻ ഡോസ് കുത്തിവെയ്പ്പുകളും സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ചാലക്കുടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button