തിരുവനന്തപുരം: സർവകലാശാലകൾ അക്കാദമിക മികവ് വർധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നടപടികൾ ലഘൂകരിക്കാൻ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലർമാരുമായുള്ള ഓണ്‍ലൈൻ സമ്മേളനത്തിൽ ഗവർണർആവശ്യപ്പെട്ടു.
സർവകലാശാലകൾ തമ്മിൽ വൈജ്ഞാനിക, ഗവേഷണ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും അതിനുളള പുതിയ അവസരങ്ങളും കണ്ടെത്തണമെന്നും ഗവർണർ നിർദേശിച്ചു. ലോകം അതിവേഗം മാറുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലകളിൽ നൂതന ഗവേഷണത്തിലും കണ്ടെത്തലുകളിലും നിരന്തരമായ പ്രവർത്തനമികവിലും അധിഷ്ഠിതമായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments