ലണ്ടൻ : വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ, സോഷ്യൽ കെയർ വർക്കർമാർക്ക് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകാൻ തുടങ്ങി. അടുത്ത ആഴ്ചയോടെ പദ്ധതി പൂർണ്ണമായും ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ഏജൻസികൾ നിലവിൽ മൂന്നാം ഡോസിന് അർഹരായവരെ തിരഞ്ഞെടുക്കുകയാണ്.
Read Also : യുഎഇ യുടെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ് : മുന്നറിയിപ്പുമായി അധികൃതര്‍
‘എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാം ഇപ്പോൾ ക്ഷണിക്കുന്നത് കുറഞ്ഞത് ആറ് മാസം മുൻപ് വാക്സിൻ എടുത്തവരെയാണ്’, അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മുൻഗണനാ ഗ്രൂപ്പുകളിൽ നഴ്‌സിംഗ് ഹോം നിവാസികൾ, രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികൾ, അവരുമായി ബന്ധമുള്ള മുതിർന്നവർ, 16-49 വയസ് പ്രായമുള്ള ദുർബലരായ ആളുകൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്നവർ എന്നിവരും ഉൾപ്പെടുന്നു.
യോഗ്യതയുള്ളവർക്ക് അപ്പോയിന്റ്‌മെന്റുകളില്ലാതെ വാക്സിനേഷൻ എടുക്കാൻ സാധിക്കും, മുൻഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള ഏകദേശം 4.5 ദശലക്ഷം ആളുകൾക്ക് വരും ആഴ്ചകളിൽ ഷോട്ടുകൾ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
12 മുതൽ 15 വയസ്സുവരെയുള്ള പ്രായമുള്ളവർക്ക് അടുത്ത ആഴ്ച മുതൽ ഒരു ഡോസ് ഫൈസർ/ബയോടെക് വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ യുകെയിലെ 48.5 ദശലക്ഷം ആളുകൾക്ക് ആദ്യ ഡോസ് വാക്സിനേഷൻ നൽകി, 44.2 ദശലക്ഷം ആളുകൾക്ക് രണ്ട് ഡോസുകൾ ലഭിച്ചു.
Post Your Comments