ലണ്ടന്‍ : കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ അപകടത്തിലാകുമെന്ന് വിദഗ്ധർ. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും അധികം തിക്തഫലങ്ങള്‍ അനുഭവിക്കുക ബ്രിട്ടന്‍ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്ത : വൻ ശമ്പളത്തിൽ തൊഴിലവസരങ്ങൾ
കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒക്കെ പ്രതീക്ഷിക്കാം. അതായത് ഒരു ദ്വീപു രാഷ്ട്രം എന്നു പറയുമ്പോള്‍ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് നദികളിലെ ജലനിരപ്പും ഉയരും. തീര്‍പ്രദേശങ്ങളെ പോലെ തന്നെ പല ഉള്‍പ്രദേശങ്ങളും അപകടത്തിലാകും.ലണ്ടന്‍ നഗരം എല്ലാ ഭാഗത്തുനിന്നും വെള്ളത്താല്‍ ചുറ്റപ്പെടുന്ന സാഹചര്യമുണ്ടാകും.
ഐസ് പാളികൾ ഉരുകുന്നതും അതോടൊപ്പം ചൂടുകൂടുന്നതുമൂലം സമുദ്രത്തിലെ ജലം വികസിക്കുന്നതുമാണ് ജലനിരപ്പ് ഉയരുവാന്‍ കാരണമാകുന്നത്. 1994-ലെ സമുദ്ര നിരപ്പിനേക്കാള്‍ ശരാശരി 3.4 ഇഞ്ചിന്റെ ഉയര്‍ച്ച 2019-ല്‍ സമുദ്രനിരപ്പില്‍ കണ്ടെത്തിയിരുന്നു. 1880 മുതല്‍ ശരാശരി സമുദ്ര നിരപ്പില്‍ എട്ടു മുതല്‍ ഒമ്പത് ഇഞ്ച് വരെയാണ് ഉയര്‍ച്ച ദൃശ്യമായിട്ടുള്ളത്.
ജക്കാര്‍ത്തയില്‍ ഇപ്പോള്‍ തന്നെ വെള്ളം കയറി തുടങ്ങിയതിനാല്‍ ഇന്തോനേഷ്യ രാജ്യതലസ്ഥാനം കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments