COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യ

റിയാദ് : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യ. ഇത്തരക്കാർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമൂഹ അകലം ഉൾപ്പടെയുള്ള മുൻകരുതലുകൾ കർശനമായി പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി ഒമാൻ 

സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ഓഫീസുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ഏർപ്പെടുത്തിയിട്ടുള്ള ശരീരോഷ്മാവ് പരിശോധിക്കുന്നത് ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ അനുസരിക്കാതിരിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഓരോ വ്യക്തിക്കും 1000 റിയാൽ വീതം പിഴ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഓരോ തവണയും ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴചുമത്താമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button