ഗുവാഹത്തി: എനിക്ക് നീതി വേണം, എന്റെ അച്ഛനെ ക്രൂരമായി കൊന്ന ആ 11 പേരെയും പിടികൂടണം. പിതാവിന് വേണ്ടി പ്രധാനമന്ത്രിയോട് നീതി യാചിച്ച് 4 വയസ്സുകാരന്‍.
‘എന്റെ പേര് റിസ്വാന്‍ സാഹിദ് ലസ്കര്‍. സാര്‍, എനിക്ക് 3 മാസം പ്രായമുള്ളപ്പോള്‍, 2016 ഡിസംബര്‍ 26 ന് (കേസ് നമ്പര്‍ 121/2017) എന്റെ പിതാവിനെ 11 ദുഷ്ടന്മാര്‍ ക്രൂരമായി കൊലപ്പെടുത്തി, എനിക്ക് നീതി വേണം’ . കൈവശം ഒരു പ്ലക്കാര്‍ഡുമായി കുട്ടി സംസാരിക്കുന്ന വീഡിയോ ആണ് ഇത്.
2016 ഡിസംബര്‍ 26 ന് അസമിലെ കച്ചാര്‍ ജില്ലയിലെ സോനായി റോഡ് പരിസരത്ത് പിതാവിനെ അക്രമിസംഘം കൊലപ്പെടുത്തിയതിന് ശേഷമാണ് അസമിലെ സില്‍ചാറില്‍ നിന്നുള്ള 4 വയസ്സുകാരന്‍ നീതിയ്ക്കായി പോരാടുന്നത്.
തനിക്ക് വെറും മൂന്നുമാസം മാത്രം പ്രായമുള്ളപ്പോള്‍ തന്റെ പിതാവ് സാഹിദുല്‍ അലോം ലസ്കറിനെ സില്‍ചറില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ 11 പ്രതികളെ പിടികൂടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ എന്നിവരോട് ആവശ്യപ്പെടുകയാണ് ഈ നാലുവയസ്സുകാരന്‍.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ കുരുന്ന് തന്റെ പിതാവിന് വേണ്ടി നീതി യാചിക്കുന്നത്. അതേസമയം, സഹിദുല്‍ അലോം ലസ്കറെ ഒരു കരാറുകാരനായിരുന്നതിനാലും പല രഹസ്യങ്ങളും അറിയുന്നതിനാലും മണല്‍ മാഫിയ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സഹിദുലിന്റെ ദുരൂഹ കൊലപാതക സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, കുറ്റവാളികളെ പിടികൂടുന്നതില്‍ കച്ചാര്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരിച്ചയാളുടെ ഭാര്യ നേരത്തെ സില്‍ചാര്‍ താരാപൂര്‍ പോലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ കാര്യമായ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാര്യ പറഞ്ഞു.
I want justice.@PMOIndia @HMOIndia @himantabiswa @cacharpolice @TheQuint pic.twitter.com/Cm0DeVw8TD
— Rizwan Sahid Laskar (@sahid_rizwan) September 13, 2021
Post Your Comments