ThiruvananthapuramKeralaNattuvarthaLatest NewsNews

പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല, ചിലര്‍ ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണ് പ്രശ്‌നം: എ.വിജയരാഘവന്‍

പാലാ ബിഷപിൻ്റെ അഭ്യർഥനയനുസരിച്ചാണ് മന്ത്രി വാസവൻ സഭാ ആസ്ഥാനത്തെത്തി ചർച്ച നടത്തിയത്

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ് സിപിഎം വിലയിരുത്തലെന്നും വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഊർജിതമാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

പാലാ ബിഷപിൻ്റെ അഭ്യർഥനയനുസരിച്ചാണ് മന്ത്രി വാസവൻ സഭാ ആസ്ഥാനത്തെത്തി ചർച്ച നടത്തിയതെന്നും വിവാദ പ്രസ്താവനയുടെ സാഹചര്യം ബിഷപും സർക്കാർ നിലപാട് മന്ത്രിയും വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതോടെയാണ് വിവാദം അവസാനിപ്പിക്കാനുള്ള നടപടികളിലേക്കു കടക്കാൻ ഇരുപക്ഷവും തീരുമാനിച്ചതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും

ബിഷപ്പിന്റെ പ്രസ്താവനയിൽ നിന്ന് സംഘർഷത്തിന്റെ വിത്ത് വിതയ്ക്കുന്ന വ്യാഖ്യാനങ്ങളുണ്ടാക്കി വർഗ്ഗീയതയുണ്ടാക്കാനുള്ള ശ്രമമാണ് ചില ശക്തികളും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില മാധ്യമങ്ങളും നടത്തിയതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ഏത് രൂപത്തിലായാലും എവിടെയായാലും വർഗീയതയെ എതിർക്കുകയാണ് സിപിഎം നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button