Latest NewsNewsInternationalOmanGulf

ഗർഭിണികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കും: ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഗർഭിണികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് ഒമാൻ. ഗർഭിണികളായിട്ടുള്ള ഒമാൻ സ്വദേശികളും പ്രവാസികളുമായ സ്ത്രീകൾക്കാണ് വാക്‌സിനേഷൻ ലഭ്യമാക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും, പെട്ടെന്ന് ആ ശുഭവാർത്ത കേൾക്കട്ടെ

രാജ്യത്ത് 2021 സെപ്റ്റംബർ 18 ശനിയാഴ്ച്ച മസ്‌കറ്റിൽ നിന്ന് ഗർഭിണികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം വിശദമാക്കി.

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നിന്നാണ് ഗർഭിണികൾക്ക് വാക്‌സിൻ കുത്തിവെപ്പുകൾ നൽകുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നേരിട്ടെത്തി ഗർഭിണികൾക്ക് വാക്‌സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

Read Also: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെ.ബി ഗണേഷ് കുമാറിനെ ട്രോളി നടന്‍ വിനായകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button