മസ്‌ക്കറ്റ് : പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ്. മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : കോവിഡ് വാക്സിനേഷൻ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
മന്ത്രലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, വാങ്ങുന്ന പാർപ്പിടങ്ങൾ ചുരുങ്ങിയത് 45000 റിയാൽ മൂല്യമുള്ളതായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. തനിച്ചോ, അടുത്ത കുടംബാംഗത്തോടൊപ്പം പാർട്ണർഷിപ്പ് വ്യവസ്ഥയിലോ പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിടത്തിനുമേൽ ലോൺ നേടുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
അപേക്ഷിക്കുന്ന പ്രവാസികൾ, അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിരിക്കണം എന്നത് നിർബന്ധമാണ്. മസ്കറ്റ് ഗവർണറേറ്റിലെ ഏതാനം നിശ്ചിത ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്.
നിലവിൽ മസ്കറ്റിൽ മാത്രമാണ് ഈ രീതിയിൽ പ്രവാസികൾക്ക് പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നത്. മസ്‌കറ്റിൽ ബൗഷർ, അമീററ്റ്, അൽ സീബ് എന്നീ വിലായത്തുകളിലാണ് നിലവിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്.
الشراء بنظام حق الانتفاع لغير العمانيين في المباني السكنية التجارية متعددة الطوابق ?
نرفق لكم الشروط والضوابط?https://t.co/kU8eEAXzVq#التحول_الشامل #الإسكان_والتخطيط_العمراني pic.twitter.com/knZETSMIwJ
— وزارة الإسكان والتخطيط العمراني – عُمان (@housingoman) September 15, 2021
Post Your Comments