തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റംബര്‍ 17. ഇതോടനുബന്ധിച്ച് രാജ്യത്തെമ്പാടും പൂജകളും പ്രാര്‍ത്ഥനകളും നടത്താനൊരുങ്ങുകയാണ് അനുയായികള്‍ . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലടക്കം പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിട്ടുണ്ട്. അനിഴം നക്ഷത്രത്തില്‍ നരേന്ദ്ര മോദിയുടെ പേരില്‍ പ്രത്യേക വഴിപാടുകള്‍ ക്ഷേത്രങ്ങളില്‍ നേര്‍ന്നതിന്റെ രസീതുകള്‍ അടക്കം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാരണാസിയില്‍ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലായിരിക്കും ആഘോഷം. ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
താങ്ക്യൂ മോദിജി എന്ന വാക്കുകള്‍ കിറ്റിന് മുകളിലെഴുതുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ട്. 1950 സെപംറ്റബര്‍ 17 നാണ് നരേന്ദ്ര മോദി ജനിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹത്തിന് 70 വയസ് തികയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓര്‍മ്മ ദിവസമായ ഒക്ടോബര്‍ 7 വരെ ആഘോഷ പരിപാടികള്‍ നടത്തും. ഒക്ടോബര്‍ 7 ന് അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുത്തിട്ട് 20 വര്‍ഷങ്ങള്‍ തികയും.
സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങള്‍ നടക്കുക. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥനകളും പൂജകളും നടത്തും. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രാര്‍ത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments