Latest NewsKerala

കി​റ്റെ​ക്‌​സി​നെതിരെ പ്രവർത്തിച്ചാൽ ബോം​ബെ​റി​ഞ്ഞു കൊ​ല്ലും: എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ഐഎസ് ഭീ​ഷ​ണി​

ചേ​ല​ക്കു​ളം സ്വ​ദേ​ശി കാ​ച്ചാം​കു​ഴി അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍റെ പേ​രി​ലാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

കൊച്ചി: കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ കൊല്ലുമെന്ന ഭീഷണി ലഭിച്ചതായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) പേരിലാണ് ഭീഷണി കത്ത് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും എംഎല്‍എ പരാതി കൈമാറി.

കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. കൈപ്പടയില്‍ എഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പരാമര്‍ശമുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി ടി തോമസ് എംഎല്‍എ, ബെന്നി ബഹന്നാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തുന്നുണ്ട്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ എം​എ​ല്‍​എ ഓ​ഫീ​സി​ലാ​ണ് അ​ജ്ഞാ​ത ഭീ​ഷ​ണി ക​ത്ത് എ​ത്തി​യ​ത്. ചേ​ല​ക്കു​ളം സ്വ​ദേ​ശി കാ​ച്ചാം​കു​ഴി അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍റെ പേ​രി​ലാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം​എ​ല്‍​എ പ​രാ​തി ന​ല്‍​കി.എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കു പു​റ​മെ പി.​ടി. തോ​മ​സ് എം​എ​ല്‍​എ​യ്ക്കും ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​ക്കു​മെ​തി​രേ ക​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. യു​ഡി​എ​ഫി​ലെ 41 എം​എ​ല്‍​എ​മാ​ര്‍​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ങ്ങോ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​സി​ല്‍ താ​ന്‍ അം​ഗ​മാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ശേ​ഷം അ​ടു​ത്ത​തി​ല്‍ എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തായതിനാല്‍ എഴുതിയ ആളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്.

 

 

shortlink

Post Your Comments


Back to top button