തിരുവനന്തപുരം: മറ്റ് സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിക്കുന്നത് നിർത്തണമെന്ന് കേരള പോലീസ്. പൊലീസ് യൂണിഫോമിന് സമാനമായി കാക്കി വസ്ത്രമിട്ട് സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി. എഡിജിപിമാരുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പൊലീസിന്റെ ഭാഗമായ അധ്യാപകർ എന്നിവർ കാക്കിയൂണിഫോമും തോളിൽ സ്റ്റാറുമെല്ലാം വെയ്ക്കാറുണ്ട്.
Read Also: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത് ദുബൈ നല്‍കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്
എന്നാൽ പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണ്. സേനാഗംങ്ങളല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുന്നെന്ന് എഡിജിപി പത്മകുമാറാണ് പരാതി ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ ഡിജിപി തീരുമാനിക്കുകയായിരുന്നു . പൊലീസ് ആസ്ഥാന ഡിജിപി മനോജ് എബ്രഹാമാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്.
Post Your Comments