പഴമക്കാർ പറയാറുണ്ട് കുട്ടികളെ വെയില് കൊള്ളിക്കണമെന്ന്. ഇതിന് പിറകിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ. ഇല്ലെങ്കിൽ അറിഞ്ഞേ മതിയാകൂ.
ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കുന്ന നമ്മള്‍ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. സൂര്യനില്ലാത്ത ദിവസങ്ങളിൽ വല്ലാത്ത അസ്വസ്ഥതയും ക്ഷീണവും മനുഷ്യന് അനുഭവപ്പെടാറുണ്ട്. അതിനർത്ഥം ചുട്ടുപൊള്ളുന്ന വെയിലത്ത് ചെന്ന് നിന്നാൽ ആരോഗ്യവാനാകും എന്നല്ല. മറിച്ച് രാവിലെയും വൈകുന്നേരവും ലഭിക്കുന്ന വെയിൽ മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണമുണ്ടാക്കുന്നതാണ്.
വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം പല മോശം ശാരീരികാസ്വസ്ഥതകളും നമുക്ക് അനുഭവപ്പെടാറുണ്ട്. വളരെ നേരത്തെ തുടങ്ങുന്ന ജോലി സമയം, ഫോര്‍മല്‍ വസ്ത്രധാരണ രീതി, യാത്രകള്‍ തുടങ്ങിയവ നമ്മളിൽ വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടാക്കുന്നു.
വെയില്‍ വളരെയധികം ലഭിക്കുന്ന യു.എ.ഇ പോലുള്ള രാജ്യത്ത് പോലും വിറ്റാമിന്‍ ഡി യുടെ അഭാവം ജനസംഖ്യയുടെ വലിയൊരു ശതമാനം അനുഭവിക്കുന്നു. ഫ്ലാറ്റില്‍ കഴിയുന്ന വീട്ടമ്മമാരെയും കുട്ടികളെയും ഇത് വളരെയധികം ബാധിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
രീതിയില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലെ എല്ലാ ഗ്രന്ഥികളും നന്നായി പ്രവര്‍ത്തിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണിത്. ഓരോ ദിവസവും 15 – 20 മിനിറ്റ് വരെ ത്വക്കിന്റെ സ്വഭാവം അനുസരിച്ച് നമ്മള്‍ വെയില്‍ കൊള്ളണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അവർക്കും മുൻപേ നമ്മുടെ പിന്മുറക്കാർ ഇതേ കാര്യം പറഞ്ഞു വച്ചിട്ടുണ്ട്.
Post Your Comments