KeralaNattuvarthaLatest NewsIndiaNewsInternational

മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത്​ ദുബൈ നല്‍കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്

ദുബൈ: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ എന്ന് സിനിമാ താരം പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത്​ വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണെന്നും അത്‌ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പൃഥ്വിരാജ്​ പറഞ്ഞു. ദുബൈ നൽകിയ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:മോദിയുടെ തട്ടകം പിടിച്ചെടുക്കാൻ കനയ്യകുമാർ: ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍

‘മലയാളികളുടെ രണ്ടാം വീടാണ്​ ദുബൈ. അത്​ അടിവരയിടുന്നതാണ്​ ഇത്തരം നടപടികള്‍. ഭാവിയില്‍ മലയാള സിനിമയുടെ കേന്ദ്രമാകും ദുബൈ. ഇത്​ മലയാള സിനിമക്ക്​ ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു’ വെന്നും പൃഥ്വിരാജ്​ അഭിപ്രായപ്പെട്ടു.

‘അനേകം മലയാള സിനിമകള്‍ ഷൂട്ട്​ ചെയ്യുന്ന സ്​ഥലമാണ്​ ദുബൈ. പോസ്​റ്റ്​ പ്രൊഡക്ഷന്‍ ജോലികളും ഇവിടെ നടക്കുന്നുണ്ട്​. ഇതിനെല്ലാം പ്രോല്‍സാഹനമേകുന്നതാണ്​ ദുബൈയുടെ തീരുമാനം. കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഇത്തരം നടപടികള്‍ അഭിനന്ദനാര്‍ഹമാണ്​. ഇത്​ സിനിമക്ക്​ ഏതു തരത്തില്‍ ഗുണം ചെയ്യും എന്നത്​ തുടര്‍ നടപടികളിലൂടെയും ചര്‍ച്ചകളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ട കാര്യങ്ങളാണ്​’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button