COVID 19Latest NewsUAENewsGulf

കോവിഡ് വാക്സിനേഷൻ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ

ദുബായ് : കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ആളുകൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളിൽ നല്ല മാനസികാരോഗ്യ ഫലങ്ങൾ ഉയർത്തിക്കാട്ടുന്നത്.

Read Also : ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്  

പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവർക്ക് രോഗം പിടിപെടാനുള്ള ആശങ്ക കുറവാണെന്നും മാനസികാരോഗ്യം വർധിക്കുന്നുവെന്നും ബർ ദുബായിലെ ആസ്റ്റർ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. അരുൺ കുമാർ കെ പറഞ്ഞു

യുഎസിലെ 8,003 വ്യക്തികളിൽ നടത്തിയ പഠനത്തിൽ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാനസിക ബുദ്ധിമുട്ട് കുറയുന്നതായി കണ്ടെത്തി. ‘ വാക്സിനേഷൻ ശക്തമായ പ്രതിരോധശേഷി നേടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കാരണമായേക്കാം’, മെഡ്‌കെയർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് സൈക്യാട്രിക് ഡോക്ടർ ലൈല മൊഹമദിയൻ പറഞ്ഞു,

shortlink

Related Articles

Post Your Comments

Related Articles


Back to top button