Latest NewsNewsLife StyleFood & CookeryHealth & Fitness

എല്ലാ കൊഴുപ്പും ഒഴിവാക്കരുത്: കഴിക്കാനാവുന്നതും അല്ലാത്തവയും ഇതാണ്

ഹൃദയമുള്‍പ്പെടെ പല പ്രധാനപ്പെട്ട അവയവങ്ങളെയും അപകടത്തിലാക്കുന്ന വില്ലനായാണ് കൊഴുപ്പിനെ നമ്മള്‍ കാണുന്നത്. അതുകൊണ്ട് തന്നെ അല്‍പമെങ്കിലും ശരീരത്തെ പറ്റി ചിന്തയുള്ളവരാണെങ്കില്‍ കൊഴുപ്പ് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, എന്നാല്‍ എല്ലാ തരം കൊഴുപ്പുകളേയും മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. മാത്രമല്ല എല്ലാ തരം കൊഴുപ്പിനെയും അകറ്റിനിര്‍ത്തുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജമെത്തിക്കുകയാണ് കൊഴുപ്പിന്റെ ഒരു ധര്‍മ്മം. ആന്തരീകാവയവളുടെ പ്രവര്‍ത്തനത്തിന് ഈ ഊര്‍ജ്ജം കൂടിയേ തീരൂ.അതുകൊണ്ട് തന്നെ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ കൊഴുപ്പിനെ കുറിച്ചറിയാം

കഴിക്കാവുന്ന ചിലയിനം കൊഴുപ്പ് എന്തെല്ലാം?

നട്ട്‌സ്
വിവിധയിനം വിത്തുകള്‍
ഒലിവ്
അവക്കാഡോ
വെജിറ്റബിള്‍ ഓയിലുകള്‍
ചിലയിനം മീനുകള്‍
പീനട്ട് ബട്ടര്‍
ആല്‍മണ്ട് ബട്ടര്‍

Read Also  :  ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇതാ ചില വഴികള്‍

അപകടകാരിയായ കൊഴുപ്പ്

ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന അനാരോഗ്യകരമായ കൊഴുപ്പും നമ്മള്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെ ആണ് അല്‍പം സൂക്ഷ്മതയോടെ മാറ്റിനിര്‍ത്തേണ്ടത്. ഇത്തരം കൊഴുപ്പടങ്ങിയ ചില ഭക്ഷണം ഏതെന്ന് നോക്കാം.

ബട്ടര്‍
ചിക്കന്‍ ഉത്പന്നങ്ങള്‍
ചിലയിനം ചീസ്
ബീഫിന്റെയോ പോര്‍ക്കിന്റെയോ കൊഴുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button