Latest NewsNewsInternationalUK

മന്ത്രിസഭയിൽ വലിയ അഴിച്ചു പണികൾ നടത്തി ബോറിസ് ജോൺസൺ: ഡൊമിനിക് റാബ് ഡെപ്യൂട്ടി പ്രധാനമന്ത്രി

ലണ്ടൻ: മന്ത്രസഭ പുന:സംഘടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. തന്റെ വിശ്വസ്തനായ ഡൊമിനിക് റാബിനെ ബോറിസ് ജോൺസൺ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും മാറ്റിയ ഡൊമിനിക്കിനെ ജസ്റ്റിസ് സെക്രട്ടറിയുടെ അധിക ചുമതല നൽകിക്കൊണ്ടാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്.

Read Also: അച്ഛന് കരള്‍ ദാനം ചെയ്യാന്‍ മകന്‍ തയ്യാര്‍: അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് പതിനേഴുകാരന്‍

വിദേശകാര്യ സെക്രട്ടറിയായി വനിതാ നേതാവ് ലിസ് ട്രസ്സിനെ നിയമിച്ചു. നിലവിൽ വനിതാ- സാമൂഹ്യക്ഷേമ വകുപ്പുകളാണ് ലിസ് ട്രസ് കൈകാര്യം ചെയ്തിരുന്നത്. മാർഗരറ്റ് ബെക്കറ്റിനു ശേഷം ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയാകുന്ന രണ്ടാമത്തെ വനിതാ നേതാവാണ് ലിസ് ട്രസ്.

വിദ്യാഭ്യാസ മന്ത്രി ഗാവിൻ വില്യംസൺ, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ലാൻഡ്, കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെനറിക് തുടങ്ങിയ പ്രമുഖർക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻ ബിസിനസ് – വാക്‌സിൻ സെക്രട്ടറി നദീം സഹാവിയാണ് യുകെയിലെ പുതിയ വിദ്യാഭ്യാസ സെക്രട്ടറി. മുതിർന്ന നേതാവ് മൈക്കിൾ ഗോവാണ് പുതിയ ഹൗസിംങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റ് സെക്രട്ടറിയായി നിയമിതനായത്. പുതിയ കൾച്ചർ സെക്രട്ടറി നദീൻ ഡോറിസാണ്.

കൺസർവേറ്റീവ് പാർട്ടിയുടെ കോ-ചെയർ സ്ഥാനത്തു നിന്നും അമാൻഡ മില്ലിംങ്ങിനെയും മാറ്റി. ഓലിവർ ഡൌഡെന്നാണ് പാർട്ടിയുടെ പുതിയ കോ- ചെയറായി നിയമിച്ചത്. പ്രതിരോധ സെക്രട്ടറി ബെൻ വാലസിനും ബോറിസ് മന്ത്രിസഭയിലെ ഇന്ത്യൻ മുഖങ്ങളായ ചാൻസിലർ ഋഷി സുനാക്കിനും ഹോം സെക്രട്ടറി പ്രീതി പട്ടേലിനും മാറ്റമില്ല. ഇന്ത്യൻ വംശജനായ മറ്റൊരു മന്ത്രി അലോക് ശർമ്മയെ നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന യു.എൻ ക്ലൈമറ്റ് സമ്മിറ്റിന്റെ പൂർണ ചുമതല നൽകി.

Read Also: അച്ഛന് കരള്‍ ദാനം ചെയ്യാന്‍ മകന്‍ തയ്യാര്‍: അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് പതിനേഴുകാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button