
സൂറിക്ക്: സ്വിറ്റ്സർലാൻഡിൽ റോളിംഗ് വാക്സിനേഷൻ സെന്ററായി നിരത്തിലിറങ്ങി ട്രാമുകൾ. സ്വിറ്റ്‌സർലാൻഡിലെ സൂറിക്കിലാണ് റോളിങ് വാക്സിനേഷൻ സെന്ററായി ട്രാം നിരത്തിലിറങ്ങിയത്. സൂറിക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ട്രാമുകളുണ്ട്്. ഈ ട്രാമുകളിൽ കയറി ജനങ്ങൾക്ക് വാക്‌സിൻ സ്വീകരിക്കാം.
Read Also: ചൈനയെ നേരിടാൻ ആസ്‌ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും : അണുവായുധങ്ങള്‍ നല്‍കും
മുൻകൂട്ടിയുള്ള രജിസ്ട്രേഷന്റെ ആവശ്യമില്ലാതെ സൗജന്യ വാക്‌സിൻ ഇത്തരത്തിലുള്ള ട്രാമുകൾ വഴി സ്വീകരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. വാക്സിനേഷൻ എടുക്കാൻ വിമുഖത കാട്ടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും വാക്സിനേഷൻ ട്രാമിന്റെ പ്രയാണം. കോവിഡ് വാക്സിനേഷൻ സെന്ററുകളിലെ തിരക്കുകൾ കുറഞ്ഞപ്പോൾ പല സെന്ററും പൂട്ടി.
വാക്സിനേഷൻ ഇനിയും എടുത്തിട്ടില്ലാത്തവർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
Post Your Comments