KeralaLatest NewsIndia

100% കേന്ദ്രത്തിന്റെ പദ്ധതി മലയാള പത്രങ്ങൾ മിസ്റ്റർ മരുമകന്റെ നേട്ടമായി അവതരിപ്പിച്ചിട്ടുണ്ട്- സന്ദീപ് വാചസ്പതി

കേന്ദ്ര സർക്കാർ പദ്ധതിയാണ് ഇതെന്ന് ഒരു വരിയിൽ പോലും രേഖപ്പെടുത്താനുള്ള ആർജ്ജവം ഇല്ലാത്ത കള്ളന്മാരുടെ കൂടാരമായി സർക്കാർ

തിരുവനന്തപുരം: കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കി മാറ്റുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പത്രങ്ങൾ മിസ്റ്റർ മരുമകന്റെ അപദാനങ്ങൾ പാടി പുകഴ്ത്തട്ടെ. പക്ഷെ സർക്കാർ സംവിധാനം ആരുടെയും തറവാട് സ്വത്തല്ല. അത് നുണകൾ പ്രചരിപ്പിക്കാനുള്ള നാവുമല്ല എന്ന് അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്നത്തെ മലയാള പത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ മിസ്റ്റർ മരുമകന്റെ നേട്ടമായി ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. കാരവൻ ടൂറിസം. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ കേരള സർക്കാർ നടത്തിയ എന്തോ മഹത്തായ പരിശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയമാണ് ഇതെന്ന മട്ടിലാണ് അവതരണം. സംഗതി കേന്ദ്ര സർക്കാർ 100 ശതമാനം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്. അതിന്റെ തെളിവുകളാണ് താഴെ കൊടുത്തിരിക്കുന്ന ആദ്യ 2 ലിങ്കുകളും ഒരു സ്ക്രീൻ ഷോട്ടും.

ഇതിലെ മൂന്നാമത്തെ ലിങ്ക് ഇത് സംബന്ധിച്ച് കേരളാ പി.ആർ.ഡി പുറത്തിറക്കിയ വാർത്താ കുറിപ്പാണ്.  പത്രങ്ങൾ മിസ്റ്റർ മരുമകന്റെ അപദാനങ്ങൾ പാടി പുകഴ്ത്തട്ടെ. പക്ഷെ സർക്കാർ സംവിധാനം ആരുടെയും തറവാട് സ്വത്തല്ല. അത് നുണകൾ പ്രചരിപ്പിക്കാനുള്ള നാവുമല്ല.

കേന്ദ്ര സർക്കാർ പദ്ധതിയാണ് ഇതെന്ന് ഒരു വരിയിൽ പോലും രേഖപ്പെടുത്താനുള്ള ആർജ്ജവം ഇല്ലാത്ത കള്ളന്മാരുടെ കൂടാരമായി സർക്കാർ സംവിധാനങ്ങളെ മാറ്റരുതെന്ന അഭ്യർത്ഥനയാണ് ഉളളത്. കാലം ഇത്രയും പുരോഗമിച്ചിട്ടും, നുണകൾ മിനിറ്റുകൾ കൊണ്ട് തകർന്നടിയുമെന്ന് ഉറപ്പുള്ളപ്പോഴും ഉളുപ്പില്ലാതെ കള്ളം പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button