ThrissurKeralaNattuvarthaLatest NewsNews

രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും, പെട്ടെന്ന് ആ ശുഭവാർത്ത കേൾക്കട്ടെ

രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ് , ദീർഘദർശികളും തത്വചിന്തകരുമാണ്

തൃശൂർ: സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍​ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ജി വാര്യര്‍. സിപിഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിദ്ധ്യമാണെന്നും എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കുമെന്നും . അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു എന്നും സന്ദീപ് പറയുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

കനയ്യ കോൺഗ്രസിലേക്ക് പോകുമോ ? പോകില്ലെന്നാണ് കാനം പറയുന്നത്. സിപിഐ എന്നൊരു പാർട്ടി ഇന്ത്യയിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണ് . എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും . രാഹുൽ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോൺഗ്രസിന് ലഭിക്കും . രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ് , ദീർഘദർശികളും തത്വചിന്തകരുമാണ്. സർവ്വോപരി ജനകീയരും രാഷ്ട്രീയ വിശാരദരുമാണ് . മാത്രമല്ല രണ്ടു പേരും ബിജെപിയുടെ സ്റ്റാർ കാമ്പയിനേഴ്സുമാണ് . അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാർത്ത കേൾക്കട്ടെ എന്നാഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button