ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏറ്റവും പുതിയ കണക്കുകള്‍. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനം അധികമായിട്ടുണ്ടെന്നും എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങള്‍ക്കും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു. 2018ല്‍ 280 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഇത് 486ഉം 2020ല്‍ ഇത് 1527ആയും വര്‍ധിച്ചു. ജാതി, മതം എന്നിവ സംബന്ധിച്ചുള്ള അതിക്രമങ്ങളിലും വര്‍ധനവുണ്ടായി.
2019ല്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 45,985 കേസുകളാണ്. 2020ല്‍ ഇത് 51,606 ആയി വര്‍ധിച്ചു. ഇതില്‍ മതം കലാപത്തിന് കാരണമായത് 857 കേസുകളിലാണ്. കാര്‍ഷിക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 2,188 കേസുകളും സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് 10,652 കേസുകളും 2020ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് കേസുകളിലും വര്‍ധനവുണ്ടായി.
Post Your Comments