ErnakulamKeralaLatest NewsNews

മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: കുഞ്ഞാലിക്കുട്ടിക്ക് പണി കിട്ടി

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ പി.കെ. കുഞ്ഞാലിക്കുട്ടി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായി. തന്നെ സാക്ഷിയായിട്ടാണ് ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി ക്കു മുന്നില്‍ ഹാജരാകുന്നതിന് മുൻപായി കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Also Read: രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ച ഹോട്ടലിലെ പൊലീസ് നടപടി: പ്രതിഷേധിച്ച്‌ രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമായി അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും രാവിലെ ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്‌ മുന്‍ മന്ത്രി കെ ടി ജലീല്‍ നേരത്തെ രംഗത്തു വന്നിരുന്നു.

ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കെ ടി ജലീലിനെ നോട്ടീസ് നല്‍കി കൊച്ചിയിലെ ഓഫിസില്‍ രണ്ടു തവണ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇ ഡി പി കെ കുഞ്ഞാലിക്കുട്ടിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച്‌ നോട്ടീസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button