
കോട്ടയം : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. മത സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിഷപ്പിനെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും പിസി ചാക്കോ ആരോപിച്ചു.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസില്‍ ഏറെയും അസംതൃപ്തരാണ്. പുതിയ നേതൃത്വത്തെ അംഗീകരിക്കുന്നവര്‍ വിരളമാണ്. സുധാകരനിലും വി ഡി സതീശനിലും അണികള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : കാസര്‍കോട് പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു: സ്രവം പരിശോധനയ്ക്ക് അയച്ചു
പാലാ ബിഷപ്പുമായും കൂടികാഴ്ച്ച നടത്തുമെന്ന് സുധാകരന്‍ അറിയിച്ച സാഹചര്യത്തിലാണ് ആരോപണവുമായി പി സി ചാക്കോ രംഗത്തെത്തിയത്. ഇതിനിടെ കെ സുധാകരനും വി ഡി സതീശനും ചങ്ങനാശേരി അതിരൂപതയില്‍ എത്തി ആര്‍ച്ച് ബിഷപ്പിനെ കണ്ടിരുന്നു. സമവായത്തിന് മുന്‍കൈ എടുക്കേണ്ട സര്‍ക്കാര്‍, തമ്മിലടിക്കുന്നത് കണ്ട് ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ പെരുമാറുകയാണെന്ന് സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മതേതരത്വം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
Post Your Comments