മസ്കറ്റ് : രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും , പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
السماح لفئة الحوامل من العمانيات والمقيمات بتلقي لقاح #كوفيد19 دون إلزامية الحجز المسبق في يوم السبت الموافق 18 سبتمبر بمركز عمان للمؤتمرات والمعارض.#عمان_تواجه_كورونا #التحصين_وقاية pic.twitter.com/wLTNPTQfy8
— عُمان تواجه كورونا (@OmanVSCovid19) September 15, 2021
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്നാണ് ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ OCEC-യിൽ നേരിട്ടെത്തി ഇവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനായി മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments