Latest NewsUAENewsGulf

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രവാസി യുവാവ് യുഎഇയില്‍ അറസ്റ്റില്‍

ദുബായ്: കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി യുവാവ് അറസ്റ്റിലായി. സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Read Also : കഴുത്തറുത്ത് കടല്‍വേട്ട, ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിൽ അതിക്രൂരമായി ആയിരത്തിലധികം ഡോള്‍ഫിനുകളെ കൊന്നൊടുക്കി: വീഡിയോ

യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button