KottayamNattuvarthaLatest NewsKeralaNews

മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് കോ​ൺ​ഗ്ര​സിന്റെ ബാ​ധ്യ​ത​; താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മി​നെ ക​ണ്ട് സു​ധാ​ക​ര​ൻ

കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റിച്ചു

കോ​ട്ട​യം: മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. മതേതരത്വം കോണ്‍ഗ്രസിൻ്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു. ഇ​വി​ടെ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം വേ​ണമെന്നും മ​തേ​ത​ര​ത്വ​മാ​ണ് ന​മ്മു​ടെ അ​സ്തി​ത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ ഇ​മാ​മു​മാ​യും ബി​ഷ​പ്പു​മാ​യും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​താ​യും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ​സു​ധാ​ക​ര​ന്‍ പറഞ്ഞു.

വി​ഷ​യ​ത്തി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് മു​ന്‍​കൈ​യെ​ടു​ക്കു​ക​യാ​ണെന്നും സ​മ​വാ​യ​ത്തി​ന് മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​യി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. എ​ന്നാ​ല്‍ സ​മ​വാ​യ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു നീ​ക്ക​വും ഇ​തു​വ​രെ​യു​ണ്ടാ​യി​ല്ലെ​ന്ന് സുധാകരൻ ആരോപിച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചതായും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button