Latest NewsNewsInternationalCrime

അച്ഛന്‍ തട്ടിക്കൊണ്ടുപോയ മകള്‍ 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി

വാഷിംങ്ടണ്‍: അച്ഛന്‍ തട്ടിക്കൊണ്ടുപോയ മകള്‍ 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി. ജാക്വലിന്‍ ഹെര്‍ണാണ്ടസ് എന്ന 19 കാരിയാണ് അമ്മയായ വെന്‍സസ് സള്‍ഗാഡോയെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്. ടെക്സസിലായിരുന്നു സംഭവം നടന്നത്.

ഫ്ലോറിഡയിലെ ക്ലെര്‍മോണ്ട് സ്വദേശിയായ ജാക്വലിനെ ആറുവയസുള്ളപ്പോള്‍, 2007 ഡിസംബര്‍ 22ന് ആണ് അച്ഛന്‍ തട്ടിക്കൊണ്ടുപോയത്. തട്ടികൊണ്ടു പോയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ജാക്വലിനെ കണ്ടെത്താനായില്ല. അച്ഛന്‍ മകളെയും കൊണ്ട് മെക്‌സിക്കോയിലേക്ക് കടന്നിരുന്നതായാണ് വിവരം.

സെപ്റ്റംബര്‍ 2ന് ആണ് അമ്മയായ വെന്‍സസിനെ മകള്‍ ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്. തുടര്‍ന്ന് മകളാണെന്ന് അറിയിക്കുകയായിരുന്നു. സംഭവം വെന്‍സസ് ക്ലെര്‍മോണ്ട് പൊലീസില്‍ അറിയിച്ചു. ഇരുവരും കണ്ടുമുട്ടിയ സമയത്ത് പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടി ജാക്വലിന്‍ ഹെര്‍ണാണ്ടസാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button