Latest NewsUAENewsGulf

ദുബായ് എക്സ്പോ 2020 : പുതിയ സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി അധികൃതർ

ദുബായ് : ദുബായ് എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. മേളയിലെത്തുന്നവർക്ക് സുരക്ഷിതവും, അസാധാരണവുമായ ഒരു അനുഭവം നൽകുന്നതിനായാണ് അധികൃതർ ഈ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.

Read Also : ഗർഭിണികൾക്ക് കോവിഡ് വാക്സിൻ : അറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

സന്ദർശകർ പാലിക്കേണ്ട നിബന്ധനകൾ :

*18 വയസും അതിൽ കൂടുതലുമുള്ള സന്ദർശകർ അവരുടെ ദേശീയ സർക്കാർ അംഗീകരിച്ച ഏതെങ്കിലും COVID-19 വാക്സിൻ സ്വീകരിച്ചതിന്റെ രേഖകൾ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് PCR റിസൾട്ട് എന്നിവയിലേതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്.

*എക്സ്പോ 2020 ടിക്കറ്റ് കൈവശമുള്ള വാക്സിനെടുക്കാത്തവർക്ക്, അവർ 72 മണിക്കൂറിനുള്ളിൽ PCR ടെസ്റ്റ് നടത്തിയിട്ടില്ലെങ്കിൽ, എക്സ്പോ വേദിയോട് ചേർന്നുള്ള PCR പരിശോധനാ കേന്ദ്രത്തിൽ നിന്ന് ടെസ്റ്റ് നടത്താവുന്നതാണ്.

*ഇത്തരം യാത്രികർക്ക് PCR പരിശോധന നടത്തുന്നതിനായി നഗരത്തിലുടനീളം ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ഒരു ശൃംഘല ഒരുക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ എക്സ്പോ 2020 വെബ്‌സൈറ്റിൽ ലഭ്യമാണ്.

*സാധുതയുള്ള എക്സ്പോ 2020 ദുബായ് ടിക്കറ്റ്, ഒന്ന് അല്ലെങ്കിൽ ഒന്നിലധികം ദിവസത്തേക്കുള്ള എക്സ്പോ പാസ് എന്നിവ കൈവശമുള്ള യാത്രികർക്ക് ഈ PCR ടെസ്റ്റ് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ചെയ്യാവുന്നതാണ്.

*സന്ദർശകർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button