ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്. ആളുകള്‍ കൂടുന്ന നഗരങ്ങളിലെ പ്രധാന റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവിടങ്ങള്‍ തകര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ആറ് ഭീകരരെയാണ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതില്‍ പാക്കിസ്ഥാനില്‍ നിന്ന് പരിശീലന നേടിയവരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സീഷാന്‍, ഒസാമ എന്നിവര്‍ പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം നേടിവരാണ്. എന്നാല്‍ ഒസാമയുടെയും സീഷാന്റെയും പാസ്പോര്ട്ടില് പാക്കിസ്ഥാനില്‍ പോയതുമായി ബന്ധപ്പെട്ട് സീല്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഇവര്‍ വിമാനമാര്‍ഗ്ഗമല്ല കടല്മാര്ഗ്ഗമാകാം പാക്കിസ്ഥാനിലേക്ക് കടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവര്‍ക്കൊപ്പം അറസ്റ്റിലായ മറ്റ് നാല് പേര് സ്ലീപ്പര്‍ സെല്ലുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
Post Your Comments