ന്യൂഡൽഹി : മുംബൈയ്ക്കും ഡൽഹിക്കും ഇടയിൽ രാജ്യത്തെ ഏറ്റവും പുതിയ ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്പോഴേക്കും ഈ എക്സ്പ്രസ് വേയിൽ 350 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാകും. ഇതോടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 13 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയും.
മുംബൈ-ഡൽഹി തമ്മിലുള്ള 1350 കിലോമീറ്റർ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹരിയാന,രാജസ്ഥാൻ,മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയിൽ 137 കിലോമീറ്ററും, രാജസ്ഥാനിൽ 374 കിലോമീറ്ററും, മധ്യപ്രദേശിൽ 245 കിലോമീറ്ററും, ഗുജറാത്തിൽ 423 കിലോമീറ്ററും, മഹാരാഷ്ട്രയിൽ 171 കിലോമീറ്ററും അതിവേഗപാത ഉണ്ടാകും.
Read Also : സന്ദർശകർക്കായി മാന്ത്രിക കാഴ്ച്ചകൾ ഒരുക്കി ദുബായ് എക്സ്പോ 2020
ഇലക്ട്രിക് വാഹനങ്ങൾക്ക് നാല് വരികളും, സാധാരണ വാഹനങ്ങൾക്ക് രണ്ട് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. അതിവേഗപാതയുടെ ചില ഭാഗങ്ങൾ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്. വിവിധ സൗകര്യങ്ങളോടുകൂടിയാണ് അതിവേഗപാത നിർമ്മാണം ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കായി, റോഡിനിരുവശവും 1.5 മീറ്റർ ഉയരമുള്ള മതിൽ നിർമിക്കും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, ഇന്ധന സ്റ്റേഷനുകൾ, ഇവി ചാർജിംഗ് പോയിന്റുകൾ, ടോയ്ലറ്റുകൾ എന്നിവ ഉണ്ടാകും.
Post Your Comments