തിരുവനന്തപുരം: ആളൊഴിഞ്ഞ കമ്പാർട്മെന്റിൽ വനിതകൾ ഒറ്റയ്ക്കായിരിക്കുമ്പോൾ അകാരണമായ ഭയം ഉണ്ടാവാറുണ്ട്. സൗമ്യയുടെ ദുരവസ്ഥയ്ക്ക് ശേഷമാണ് ഇത്തരമൊരു ആശങ്ക കേരളത്തിലെ സ്ത്രീകൾക്ക് കൂടുതലായത്. ഇത്തരത്തിൽ ഒറ്റയ്ക്കായി പോയ യാത്രക്കാരിക്ക് സഹയാത്രികനായ അപരിചിതൻ തുണയാകുകയായിരുന്നു. എന്നാൽ അവസാനം ഇയാൾ ആരെന്നറിഞ്ഞപ്പോഴാണ് ഇവർ ഞെട്ടിയത്. ഷീന എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഇത്തരമൊരു പോസ്റ്റ് വന്നിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്നലെ സ്വർണ ജയന്തി എക്സ് പ്രെസ്സിൽ നടന്ന കവർച്ചയെ പറ്റി കേട്ടപ്പോൾ എന്റെ ഒരു അനുഭവം പറയാം എന്ന് കരുതി.. കഴിഞ്ഞ മാസം എറണാകുളത്തേക്ക് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു..6.15 നോ മറ്റോ ആണ് ട്രെയിൻ പുറപ്പെട്ടത്. എസി കോച്ച് ആണ്. ആകെ ഒരു 8.10 ആൾക്കാർ ഉണ്ട്. എന്റെ എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം.. അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എണീറ്റു.. അവിടെ പിന്നെ ഞാൻ മാത്രം. രാത്രി തുടങ്ങി കഴിഞ്ഞു.. ചെറിയൊരു പേടിയോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു..
‘അധികം ആൾക്കാർ ഒന്നുമില്ല…ഒരു ചെറിയ പേടി പോലെ. പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാവും.. പോലീസ് ഉണ്ടാവില്ലേ?’ അദ്ദേഹം പറഞ്ഞു.. ‘മാഡം പേടിക്കേണ്ട. ഇതിൽ റെയിൽവേ പോലീസ് ഉണ്ട്.. അവർ ഇടയ്ക്കു നോക്കിക്കോളും..’ ഇത് പറഞ്ഞു അദ്ദേഹം ഇറങ്ങി
ഞാൻ അപ്പുറത്തെ സീറ്റിൽ പോയി നോക്കി.. ഒരു ചേച്ചി കിടക്കുന്നുണ്ട്.. കൂടെ അവരുടെ റിലേറ്റീവ്സ് ഉണ്ട്.. ഞാൻ കാസറഗോഡിനാണ്.. നിങ്ങൾ പേടിക്കേണ്ട എന്ന് പറഞ്ഞു..
സീറ്റിൽ വന്നയുടൻ രണ്ടു railaway പോലീസ് അടുത്ത് വന്നു.. മാഡം എവിടെ പോവാണ്? ഒറ്റക്കാണോ? പേടിക്കേണ്ട. ഇത് എന്റെ ഫോൺ നമ്പർ ആണ്. എന്ത് പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ. ഞാൻ അതിശയിച്ചു പോയി. ഓക്കേ മാഡം ഞങ്ങൾ അടുത്ത കമ്പാർട്മെന്റിൽ ഉണ്ട്. താങ്ക് യു സർ എന്ന് പറഞ്ഞപ്പോൾ അവർ പറയുകയാണ്, ഞങ്ങളുടെ ഡിവൈഎസ് പി സർ വർക്കലയിൽ ഇറങ്ങുമ്പോൾ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു. മാഡത്തിന് കുറച്ച് ടെൻഷൻ ഉണ്ട്. ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം എന്ന്.
അപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു ഇറങ്ങിയത് തിരുവനന്തപുരം ഡിവൈഎസ്പി ആയിരുന്നു എന്ന്..
യാത്രയിൽ ഇടയ്ക്കു സജിത് എന്ന പോലീസ് വന്നു വിവരം തിരക്കുന്നുണ്ടായിരുന്നു.. ട്രെയിൻ ഇറങ്ങുമ്പോൾ പോലും അദ്ദേഹം ഓടി വന്നു..വിളിക്കാൻ ആരെങ്കിലും വരുമോ എന്ന് ചോദിച്ചു..മോനെ കണ്ടതിനു ശേഷം സജിത് തിരിച്ചു ട്രെയിനിൽ കയറി..
Thank you DYSP sir.. My Royal Salute .. Thank you sujith..
Post Your Comments