KozhikodeNattuvarthaLatest NewsKeralaNews

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു, ഞങ്ങള്‍ക്കും ആത്മാഭിമാനം വലുത്: ഹരിത മുന്‍ഭാരവാഹികള്‍

നേരിട്ട അപമാനത്തിന് ലീഗ് മറുപടി പറയണം

കോഴിക്കോട്: എംഎസ്എഫ് നേതാവ് പികെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും വ്യക്തമാക്കി എംഎസ്എഫ് വനിത വിഭാഗം ഹരിതയുടെ മുന്‍ നേതാക്കള്‍ രംഗത്ത്. നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരികയാണെന്നും ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കൾ പറഞ്ഞു. ഹരിതയിലുള്ളവര്‍ സ്വഭാവദൂഷ്യം ഉള്ളവരാണെന്ന് വരെ പ്രചരണമുണ്ടായെന്നും ഇവർ കൂട്ടിച്ചേർത്തു.

പികെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തില്‍ തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പ്രമുഖ നേതാക്കളെ പരാതിയുമായി സമീപിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. പരാതി നല്‍കി 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മീഷനെ സമീപിച്ചത്.

ഉദ്യോഗസ്ഥനോട് നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ല : സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം പി

‘പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളേയും പരാതി അറിയിച്ചിരുന്നു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. ഞങ്ങളുടെ പരാതി വ്യക്തികള്‍ക്കെതിരെയാണ്. പാര്‍ട്ടിക്ക് എതിരെയല്ല. അങ്ങനെ കണ്ടിരുന്നെങ്കില്‍ പ്രശ്‌നമില്ല. പരാതി നല്‍കിയതിന് പിന്നാലെ രണ്ട് മീറ്റിങ്ങായിരുന്നു നടന്നത്. പിഎംഎ സലാമിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ഞങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാവരേയും കേട്ടുവെന്നും പിരിഞ്ഞുപോയിക്കോളൂ എന്നുമാണ് പറഞ്ഞത്. നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അതൊക്കെ ഞങ്ങള്‍ തീരുമാനിക്കും ഇവിടെ ഇങ്ങനെ ഒക്കെയേ നടക്കൂ എന്ന നിലയില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടിയായിരുന്നു ലഭിച്ചത്.’ഹരിത നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കുകളാണ് നേരിട്ടതെന്നും ഈ അപമാനത്തിന് ലീഗ് മറുപടി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button